Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biker Killed

Thrissur

ടോ​റ​സ് ലോ​റി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

എ​രു​മ​പ്പെ​ട്ടി: കു​ണ്ട​ന്നൂ​രി​ൽ ടോ​റ​സ്‌​ലോ​റി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി ക​ല്ല​ൻ​പാ​റ ചെ​മ്പ്രം കോ​ട്ടി​ൽ മോ​ഹ​ന​ൻ (55) ആ​ണ് മ​രി​ച്ച​ത്. വ​ട​ക്കാ​ഞ്ചേ​രി - കു​ന്നം​കു​ളം സം​സ്ഥാ​ന പാ​ത​യി​ൽ കു​ണ്ട​ന്നൂ​ർ സെ​ന്‍റ​റി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.45 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​ട്ടി​ക്ക​ലി​ൽ ക​ട​ന​ട​ത്തു​ന്ന വ്യ​ക്തി​യാ​ണ് മോ​ഹ​ന​ൻ.


മ​ക​നു​മാ​യി ബൈ​ക്കി​ൽ വ​ട​ക്കാ​ഞ്ചേ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു മോ​ഹ​ന​ൻ. ടോ​റ​സ് ലോ​റി ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​നു പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​നെ മ​റി​ക​ട​ക്കാ​ൻ ടോ​റ​സ് ലോ​റി ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ലോ​റി​ക്ക​ടി​യി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ണ മോ​ഹ​ന​ന്‍റെ ത​ല​യി​ലൂ​ടെ ലോ​റി​യു​ടെ ച​ക്രം ക​യ​റി​യി​റ​ങ്ങി. മോ​ഹ​ന​ൻ ത​ൽ​ക്ഷ​ണം മ​രി​ച്ചു.

മ​ക​ൻ എ​തി​ർ ദി​ശ​യി​ലേ​ക്ക് വീ​ണ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ട​ക്കാ​ഞ്ചേ​രി പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം അ​ൽ​അ​മീ​ൻ ആ​ശു​പ​ത്രി ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Latest News

Up